മഹത്തായ ഭാരതീയ അടുക്കളകളും മറ്റ് വിശ്വാസങ്ങളും.

 ഇന്ന് മഹത്തായ ഭാരതീയ അടുക്കളയെ പറ്റി ഉള്ള ഡിസ്കഷൻ ആണ് വീട്ടിൽ നടന്നത്.അപ്പൊ അച്ഛൻ പറഞ്ഞ കാര്യങ്ങൾ പറയാം. അച്ഛന്റെ കുടുംബം എന്ന പറയുമ്പോ കൂട്ടുകുടുംബം ആയിരുന്നു. ഞാനും അവിടെ തന്നെ ആണ് ജനിച്ചതും കുറച്ച കാലം വളർന്നതും.അച്ഛന്റെ അമ്മക്ക് 9 മക്കളാണ് .എല്ലാരും കൂടി ഒരു പത്തു മുപ്പത് ആൾക്കാരുണ്ട്.ഇവർക്ക് എല്ലാര്ക്കും ജോലിയും ഉണ്ട്.ഇത്രേം ആൾക്കാർ ഉള്ളത്കൊണ്ട് തന്നെ പണി എന്നത് എല്ലാരും വീതം വെച്ചാണ് ചെയ്യുന്നത്. സൊ ആർത്തവ സമയത് ഇവർക്ക് റസ്റ്റ് ആണ്. പണ്ട് കാലത്തും ഈ ഒരു ഉദ്ദേശത്തിൽ ആയിരുന്നിരിക്കാം സ്ത്രീകളെ അടുക്കളയിൽ കയറ്റാതിരുന്നത്. ഭാരതീയസംസ്കാരം പരിശോധിച്ചാൽ ശാസ്ത്രം മനസ്സിലാക്കുന്നതിലും വേഗത്തിൽ ജനങ്ങൾ വിശ്വസിക്കുന്നത് ശാസ്ത്രം ഇല്ലാതെ ഒരു കാര്യം പറയുമ്പോൾ ആണ്.വാഹനം എടുക്കുന്നതിന് മുൻപ് ചെറുനാരങ്ങയുടെ മുകളിൽ കൂടെ കയറ്റുന്നത് ചെളി പറ്റിപിടിക്കാതിരിക്കാനും, മൃഗത്തിന്റെ കാലിൽ അണുക്കൾ വരാതിരിക്കാനും ആണ്. പക്ഷെ ശാസ്ത്രം മനസ്സിലാക്കാത്ത ജനങ്ങൾ,നാരങ്ങാ പൊട്ടിച്ചു കൊണ്ട് പോയ വണ്ടി ലക്ഷ്യ സ്ഥാനത് എത്തുകയും,പൊട്ടിക്കാതെ കൊണ്ട് പോയ വണ്ടി വളിച്ച കാളയ്ക്ക് കാലിൽ രോഗം വരുകയും ചെയ്തത് കണ്ടപ്പോൾ, നാരങ്ങാ കൊണ്ട് വന്ന ഐശ്വര്യം ആണ് എന്ന മനസ്സിലാക്കി. ഇത് അവരുടെ വിശ്വാസം ആയി ,ആചാരം ആയി, പിന്നീട് അന്ധവിശ്വാസം ആയി. ഇന്നും ബെൻസ് കാർ വാങ്ങിക്കുമ്പോ ഇവർ എയർബാഗ് ഉണ്ടോ എന്ന് നോക്കി ഇല്ലേലും ,നാരങ്ങാ പൊട്ടിക്കാൻ മറക്കില്ല. അത് പോലെ വാസ്തുശാസ്ത്രത്തിലും ഇത് പോലെ ഒരുപാട് കാര്യങ്ങൾ ഉണ്ട്.കട്ടിള പണിയുമ്പോൾ ഒരു തടി കൊണ്ട് മാത്രമേ പണിയാവു എന്ന് പറയാറുണ്ട്. ഇല്ലെങ്കിൽ വീട്ടിലെ പെണ്ണ് പിഴച്ചു പോവുമത്രെ. കട്ടിള രണ്ട മരം കൊണ്ട് പണിതാൽ കാലാവസ്ഥ മാറുമ്പോൾ തടി പൊട്ടാൻ സാധ്യത ഉണ്ട്. കട്ടിള പൊട്ടിയാൽ പിന്നെ വാതിൽ അടക്കാൻ പറ്റില്ല.വാതിൽ തുറന്നിട്ടാൽ പ്രശനം ആണ്. ഇത് ഇങ്ങനെ പറഞ്ഞാൽ ചിലപ്പോ മനസ്സിലായി കൊള്ളണം എന്നില്ല. അതോണ്ട് ആണ് മറ്റേ ലൈനിൽ കാര്യങ്ങൾ പറയുന്നത്. ഇന്ന് അതൊക്കെ നമുക്ക് അന്ധവിശ്വാസങ്ങൾ ആണ്. ശാസ്ത്രം മനസിലാക്കാത്ത ഒരു ജനത നമുക്ക് കൈമാറ്റം ചെയ്തു തന്ന അന്ധവിശ്വാസങ്ങൾ .സന്തോഷ് ഏച്ചിക്കാനം പറഞ്ഞ പോലെ, ശബരിമലയിൽ പോയി മൊബൈൽ ടവറിന് നോക്കി ശരണം വിളിച്ചാൽ പിറകെ വരുന്ന സ്വാമിമാരും അത് പോലെ തന്നെ ചെയ്യും. അത്രയും എളുപ്പത്തിൽ ഹൈജാക്ക് ചെയ്യപ്പെടാവുന്ന ഒരു സമൂഹം ആണ് ഇത്.

Article 51A states,It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.





Comments

Popular Posts